മഴത്തുള്ളി അംഗങ്ങക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി സാന്ത്വനമഴ ഗ്രൂപ്പ് ഒരു ബാങ്ക് അക്കൌണ്ട് ആരംഭിച്ച വിവരം എല്ലാവരേയും അറിയിച്ചിരുന്നല്ലോ. ബാങ്ക് അക്കൌണ്ട് നമ്പര്‍ തുടങ്ങിയ വിശദവിവരങ്ങളും ഈമെയിലിലൂടെ എല്ലാ സാന്ത്വനമഴ അംഗങ്ങളേയും അറിയിച്ചിരുന്നു.
സാന്ത്വനമഴ ഫണ്ട് സ്റ്റേറ്റ്മെന്റും പേരുവിവരങ്ങള്‍ അടങ്ങിയ ഫോം പൂരിപ്പിച്ച് അയച്ചവര്‍ക്കെല്ലാം ഷെയര്‍ ചെയ്തിരുന്നു.
സാന്ത്വനമഴ അക്കൌണ്ട് തുറന്നത് 19.08.2009-നാണ്. 07.09.2009-ന് കിട്ടിയ സ്റ്റേറ്റ്മെന്റ് ഇവിടെ കൊടുക്കുന്നു. ഇനി മുതല്‍ എല്ലാ സാന്ത്വനമഴ അംഗങ്ങള്‍ക്കും സ്റ്റേറ്റുമെന്റ് ഇവിടെ കാണാവുന്നതാണ്. പുതിയ സ്റ്റേറ്റ്മെന്റ് കിട്ടുന്ന മുറക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.
മഴത്തുള്ളി സാന്ത്വനമഴയുടെ പ്രതിനിധിയായി നമ്മുടെ പ്രിയപ്പെട്ട സുഹൃത്ത് സന്തോഷ്, സാന്ത്വനമഴ അംഗങ്ങള്‍ നല്‍കിയ തുകയില്‍ നിന്നും 10,000 രൂപ (പതിനായിരം), ഇന്ന് (30.08.2009) തിരുവനന്തപുരത്ത് സൂര്യതേജസ്സ് (രാജു)-വിന്റെ വീട്ടിലെത്തി കൈമാറി.
One santhwanamazha member had accidentally sent Rs.2000/- twice online due to which we had returned back Rs.2,000/- by withdrawing Rs.2,000/- from the bank. Rs.10,000/- withdrawn, which was handed over to Mr. Raju on 30.08.2009)
ഇന്ന് (മെയ് 9, 2010) സാന്ത്വനമഴയുടെ പ്രതിനിധികളായി എം. സി. പ്രീതയും, സുജിത്ത് ജിത്തുവും മറ്റു ചില സുഹൃത്തുക്കളും കോഴിക്കോടുള്ള ആദികേശവിന്റെ വീട്ടിലെത്തി സാന്ത്വനമഴ അംഗങ്ങള്‍ നല്‍കിയ തുകയില്‍ നിന്നും 7,500/- (ഏഴായിരത്തി അഞ്ഞൂറ്) രൂപ കൈമാറി. സാന്ത്വനമഴ ബാലന്‍സ് ഇനി 4413 രൂപ ഉണ്ട്.
Updated Account Statement of Santhwanamazha upto 31.05.2010 is given below.
There is a bank balance of Rs.10,901.00 in the said account as on date after giving Rs.7,500.00 to Aadhikeshav's parents.
സാന്ത്വനമഴ ബാങ്ക് അക്കൌണ്ട് തുറന്നതിനു ശേഷം ഇതുവരെയുള്ള അക്കൌണ്ട് സ്റ്റേറ്റുമെന്റ് (19.09.2009 - 03.08.2010)
ഇതുവരെ അംഗങ്ങളില്‍ നിന്നും 35,789.00 രൂപ സാന്ത്വനമഴ ബാങ്ക് അക്കൌണ്ടില്‍ വന്നു കഴിഞ്ഞു. അതില്‍ 22,500.00 രൂപ അത്യാവശ്യ ഘട്ടങ്ങളില്‍ സഹായം നല്‍കാനും നമുക്ക് സാധിച്ചു. ഇനി 11,284.00 രൂപ സാന്ത്വനമഴ ബാങ്ക് അക്കൌണ്ടില്‍ ബാലന്‍സ് ഉണ്ട്. അതില്‍ 7,500.00 രൂപ ആഗസ്റ്റ് 5, 2010 ന് അനൂപ് ചാക്കോയ്ക്ക് എത്തിക്കുന്നതാണ്. അതോടെ സാന്ത്വനമഴ ഗ്രൂപ്പിലെ അംഗങ്ങളും മഴത്തുള്ളി അംഗങ്ങളും കൂടി നല്‍കിയ സഹായം 30,000.00 രൂപ തികയുന്നതാണ്. നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ മുന്നോട്ടു വന്ന എല്ലാ മഴത്തുള്ളിക്കൂട്ടുകാര്‍ക്കും സ്നേഹാശംസകള്‍ അറിയിക്കുന്നു.